ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും ചേർന്ന് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ ഫണ്ട് നേടുന്നതിൽ പരാജയപ്പെട്ടതായി ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോൺഗ്രസ് എന്നീ സംഘടനകളും ഹർത്താലിനെ പിന്തുണച്ചു. ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കടകളും അടച്ചിടും.ജില്ലയിലെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് അറിയിച്ചു. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിർത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ പുലർച്ചെയുള്ള ദീർഘദൂര സർവീസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
വയനാട്ടിൽ നാളെ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ
പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ ഫണ്ട് നേടുന്നതിൽ പരാജയപ്പെട്ടതായി ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്.
New Update