സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിൽ കെ സുധാകരനെ പിന്തുണച്ച് നേതാക്കൾ. കെപിസിസി അധ്യക്ഷ മാറ്റത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ മാധ്യമ വാർത്തകൾ മാത്രമാണുള്ളത്. കോൺഗ്രസിൽ ഒരു തർക്കവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചിട്ടുള്ള നാളത്തെ യോഗം നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തിൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. സംസ്ഥാനത്തെ നേതൃമാറ്റക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടി തീരുമാനം അന്തിമമാണ്. നേതൃമാറ്റം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷൻ മാറേണ്ട സാഹചര്യമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് സംഘടനാ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, പാർട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവർത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരൻ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയർത്തിയത് വർക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാൻറ് തീരുമാനിച്ചാൽ മാറാൻ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരൻ പ്രസിഡൻറ് പദവിയിൽ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതൽപ്പേർ പിന്തുണയുമായി എത്തുമെന്നും പിന്നീട് തറപ്പിച്ചു പറഞ്ഞു. ഇതിനുപിന്നാലെ കെപിസിസി ഉപാധ്യക്ഷൻ വിടി ബൽറാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി.
കെ സുധാകരന് പിന്തുണയുമായി നേതാക്കൾ
നാളത്തെ യോഗം നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തിൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
New Update