തൃക്കാക്കര മണ്ഡലത്തില്‍ കണ്ണുവച്ച് നേതാക്കള്‍:  ഉമതോമസ് എം.എല്‍.എ ക്കെതിരെ പരാതി പ്രളയം

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നിലവിലെ കോണ്‍ഗ്രസ് എല്‍.എല്‍.എമാരോട് മണ്ഡലത്തില്‍ സജീവമാവാന്‍ നേതൃത്വം നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഉമതോമസിനെനെതിരെ പരാതിയുമായി ഒരുവിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്.

author-image
Shyam
Updated On
New Update
KPMHS-Annual-day-2026

തൃക്കാക്കര: തൃക്കാക്കരയിൽ വരാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിനായും കോൺഗ്രസിൽ ചരടുവലി ആരംഭിച്ചു. നിലവിലെ എം.എൽ.എ ഉമതോമസിനെ വെട്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ഒരുവിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്. ഇക്കുറി ഉമതോമസിന് സീറ്റ് കൊടുക്കരുതെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും, എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിക്ക് പരാതി നൽകി. ഡി.സി.സി നേതാക്കൾ ഉൾപ്പടെ 5 പരാതികളാണ് ലഭിച്ചിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമതോമസ് ഏറെ നാളത്തെ ചികിത്സക്കൊടുവിലാണ് പൊതുരംഗത്തേക്ക് തിരിച്ചുവന്നത്. മത്സരിപ്പിച്ചാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് മാത്രമല്ല, മണ്ഡലത്തിലെ വിജയം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു. കത്തിന് പിന്നില്‍ ദീപ്തി മേരി വര്‍ഗീസിനെ പിന്തുണക്കുന്നവരാണെന്നാണ് ആരോപണം . നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ദീപ്തി മേരി വര്‍ഗീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. മത്സരിക്കാന്‍ താന്‍ അനര്‍ഹയാണെന്നു കരുതുന്നില്ലെന്നും പാര്‍ട്ടിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു അവരുടെ പ്രതികരണം. തൃക്കാക്കര മണ്ഡലത്തില്‍ മുന്‍പ് തന്നെ സജീവമായി പരിഗണിച്ചിരുന്നതാണ്.എം.എൽ.ക്കെതിരായപ്രശ്ങ്ങൾചർച്ചചെയ്യാൻ ദീപാ ദാസ് മുന്‍ഷിയുടെഅധ്യക്ഷതയിൽ കോൺഗ്രസ്‌ കമ്മിറ്റിഓഫിസിൽകോൺഗ്രസ് ബ്ലോക്ക്‌, മണ്ഡലംനേതാക്കളുടെയോഗംതീരുമാനിച്ചിരുന്നു.എന്നാൽ ഉമതോമസ്എം.എൽ.ജില്ലയിൽഇല്ലാത്തതിനാൽഅവരുടെഅഭാവത്തിൽയോഗംചേർന്നാൽ ഉമതോമസ് അനുകൂലികളുടെപ്രതിഷേധംഭയന്ന്യോഗംമാറ്റിവക്കേണ്ടിവന്നു.

Uma Thomas MLA AICC Ernakulam DCC