/kalakaumudi/media/media_files/2025/08/28/img-20250828-wa0036-2025-08-28-18-10-45.jpg)
കൊല്ലം : നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം മഹാത്മ അയ്യങ്കാളിയുടെ 162-ാം ജയന്തി ദിനം ബിജെപി പട്ടികജാതി മോർച്ച കൊല്ലം വെസ്റ്റ് ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭാസമെന്ന സ്വപ്നം സാക്ഷാത്കരിച്ച അയ്യങ്കാളിയുടെ ജന്മദിനത്തിൽ പട്ടികജാതി വിദ്യാർത്ഥികളുടെ അവകാശം കേരളത്തിലെ ഇടതു സർക്കാർ കാർന്നു എടുക്കുകയാണെന്നു ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത്. പീരങ്കി മൈതാനത്തെ അയ്യങ്കാളി പ്രതിമ യിൽ പുഷ്പാർച്ചന നടത്തി ജയന്തി ആഘോഷം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി ബബുൽദേവ് മുഖ്യപ്രഭാഷണം നടത്തി.
2021 മുതൽ കൃത്യമായി പട്ടികജാതി വിദ്യാർത്ഥികളുടെ ലംസ്സംഗ്രാൻഡ് സ്റ്റൈഫന്റ് എന്നിവ വിതരണം ചെയുന്നതിലെ അപാകതകൾ പോലും പരിഹരിക്കാൻ പട്ടികജാതിക്കാരുടെ സർക്കാർ എന്നും സ്വയം അവകാശപെടുന്ന ഇടതു സർക്കാരിന് കേരളത്തിൽ കഴിയുന്നില്ല എന്നും പീരങ്കി മൈതാനത്തു നിലനിൽക്കുന്ന കല്ലുമാല സമരത്തിന്റെ സ്മാരകവും അയ്യങ്കാളി പ്രതിമയും കേരളത്തിലെ ഇടതു സർക്കാരും കൊല്ലം കോർപ്പറേഷനും അവഗണിക്കുക യാണെന്നും ബി ബബുൽദേവ് പറഞ്ഞു. ബിജെപി ജില്ലാ ഭാരവാഹികളായ ഹരീഷ് തെക്കേടം, ബൈജു കൂനമ്പായി കുളം ബിജെപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗോപി,മോർച്ച നേതാക്കളായ ധർമ്മ പാലൻ, സുനിൽ കടവൂർ, adv.രാധാകൃഷ്ണൻ, പ്രദീപ് ഇരവിപുരം, ശ്രീജമുഖത്തല, വത്സല കുണ്ടറ, ചന്ദ്രബോസ്, മനു എന്നിവർ പങ്കെടുത്തു.