ആലപ്പുഴ: എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചുവെന്നും നടനും സംവിധായകനുമായ രൺജി പണിക്കർ. നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും രൺജി പണിക്കർ പറഞ്ഞു.
രഞ്ജിത്തിന്റെ രാജി സമ്മർദ്ദത്തിന്റെ പുറത്ത് ആണെന്ന് കരുതുന്നില്ല. ആരെയും മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ല. നിങ്ങൾക്ക് ബഹിഷ്‌ക്കരിക്കാം. ഹേമ റിപ്പോർട്ടിൽ എടുത്ത് ചാടിയുള്ള നടപടികൾ അല്ല വേണ്ടത്. നീതി ഉറപ്പാക്കണ്ട എന്ന നിലപാട് ആർക്കുമില്ല. ഇപ്പോൾ അവർ ആരോപണ വിധേയർ മാത്രമാണ്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെയെന്നും രൺജി പണിക്കർ പറഞ്ഞു.