കെ.എസ്.ആർ.ടി.സിക്ക് കൈയടി കൊടുക്കാം

അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചും കെ.എസ്.ആർ.ടി.സിവരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളർച്ച നേടുന്നു.

author-image
Devina
New Update
ksrrt

കൊച്ചി: അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചും കെ.എസ്.ആർ.ടി.സിവരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളർച്ച നേടുന്നു.

 2023 ൽ ശരാശരി പ്രതിദിനയാത്രക്കാർ 19.35 ലക്ഷമായിരുന്നത് നടപ്പുവർഷം ജനുവരി 31 ന് 14.6 ശതമാനം വർദ്ധനയോടെ 22.18 ലക്ഷമായി.

2021 ൽ പ്രതിദിന സർവീസുകൾ ശരാശരി 7.93 ലക്ഷം കിലോമീറ്ററിൽ നിന്നും ജനുവരി 31 ന് 14.78 ലക്ഷമായി.

നഷ്ടത്തിലായിരുന്ന റൂട്ടുകളും ട്രിപ്പുകളും പുന:ക്രമീകരിച്ചും കൂടുതൽ വരുമാനം ലഭ്യമാകാൻ ഡെഡ്ട്രിപ്പുകൾ ഒഴിവാക്കിയും യൂണിറ്റ് മാറ്റി സർവീസ് നടത്തിയുമാണ് നേട്ടമുണ്ടാക്കിയത്.