/kalakaumudi/media/media_files/2025/10/13/anil-2025-10-13-13-22-42.jpg)
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകനെ ഉടന്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനില്‍ അക്കരയുടെ പരാതി. കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. ,ലൈഫ് മിഷന്‍ തട്ടിപ്പിലെ ഇഡി സമന്‍സില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി
മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ഇഡി അയച്ച സമന്‍സില്‍ അടിമുടി ദുരൂഹത തുടരുകയാണ്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ കേസ് കത്തിനിന്ന 2023ല്‍ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉയത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേര്‍ത്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നാല്‍ വിവേകിന്റെ സമന്‍സിലെ തുടര്‍നടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത
മകന് സമന്‍സ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഫോറങ്ങളില്‍ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും ഉന്നയിച്ചത്. എന്നിട്ടും മകന് കിട്ടിയ നോട്ടീസ് മുഖ്യമന്ത്രി എന്ത് കൊണ്ട് മറച്ചുവെച്ചു എന്നതിന് ഉത്തരമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
