ആദ്യ പ്രതിഫലം 50 രൂപ, നോവുണര്‍ത്തുന്ന കനകലതയുടെ ജീവിതം

കവീയൂര്‍ രേണുക അവരെ നാടക രംഗത്തെത്തിച്ചു. നാടക വേദികളില്‍ സജീവമായിരിക്കെ പ്രൊഫഷണല്‍ നാടക രംഗത്തേക്ക് പ്രവേശനം ലഭിച്ചു. അവിടെ നിന്ന് പതിയെ വെള്ളിത്തിരയുടെ ഭാഗമായി.

author-image
Sruthi
New Update
kanakalatha

life of kanakalatha

Listen to this article
0.75x 1x 1.5x
00:00 / 00:00

അഭ്രപാളിയില്‍ പ്രേക്ഷകനെ ചിരിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്ത നടി. കനകലതയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഹാസ്യവും വില്ലത്തി ഭാവവും ആ മുഖത്ത് ഞൊടിയിടയില്‍ മാറി മറിയും. എന്നാല്‍ വില്ലന്‍ കഥാപാത്രത്തിന് മാത്രമായിരുന്നു അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ റോളുണ്ടായിരുന്നത്.

കൊല്ലത്തെ അതിദരിദ്ര്യ കുടുംബത്തില്‍ 1960 ഓഗസ്റ്റ് 24നായിരുന്നു കനകലതയുടെ ജനനം. സ്‌കൂള്‍ പഠനകാലത്ത് നടി കവിയൂര്‍ പൊന്നമ്മ കനകലതയുടെ അയല്‍ക്കാരിയായി എത്തി. അയല്‍ബന്ധം ശക്തമായപ്പോള്‍ കവീയുര്‍ പൊന്നമ്മയുടെ സഹോദരിയാണ് കനകലതയെ അഭിനയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിച്ചത്. കവീയൂര്‍ രേണുക അവരെ നാടക രംഗത്തെത്തിച്ചു. നാടക വേദികളില്‍ സജീവമായിരിക്കെ പ്രൊഫഷണല്‍ നാടക രംഗത്തേക്ക് പ്രവേശനം ലഭിച്ചു. അവിടെ നിന്ന് പതിയെ വെള്ളിത്തിരയുടെ ഭാഗമായി.

ആദ്യ നാടകത്തില്‍ അഭിനയിച്ചത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആദ്യ പ്രതിഫലം 50 രൂപയായിരുന്നുവെന്ന് കനകലത തന്നെ പഴയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഭിനയ ജീവിതത്തില്‍ 10 വര്‍ഷം തികയമ്പോഴേക്കും സിനിമയില്‍ സജീവമായി. ഇതിനിടെ 22ാം വയസില്‍ വിവാഹിതയായി. അതോടെ ജീവിതത്തിലെ സന്തോഷങ്ങള്‍ ഇല്ലാതാവാന്‍ തുടങ്ങി. ധൂര്‍ത്തനായ ഭര്‍്ത്താവ് കനകലതയുടെ പ്രതിഫലമെല്ലാം കളഞ്ഞു. പിന്നാലെ മാനസിക സംഘര്‍ഷങ്ങള്‍ അവരെ അലട്ടാന്‍ തുടങ്ങി. ഒന്നര പതിറ്റാണ്ടിന് ശേഷം അവര്‍ വിവാഹമോചിതയായി. തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദാമ്പത്യജീവിതം തനിക്ക് പരാജയപ്പെട്ടുപോയി എന്നും പറയാന്‍ കനകലത പിന്നീടൊരിക്കല്‍ പറഞ്ഞു. ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നും അവര്‍ പറയുകയുണ്ടായി.

സഹോദരന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളുടെ ജീവിതത്തില്‍ വെളിച്ചമായി നിന്ന് പിന്നീടുള്ള കാലം അവര്‍ കഴിഞ്ഞു. ഇതിനിടെ 2011ലാണ് മറവി രോഗം തിരിച്ചറിയുന്നത്. പിന്നാലെ പാര്‍ക്കിസണ്‍സും ബാധിച്ചതോടെ ദുരിതപൂര്‍ണമായി ജീവിതം. സ്വന്തം പേര് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അവര്‍ ലോകത്തോട് വിട പറഞ്ഞത്.

 

kanakalatha