തീ പിടിച്ച വാന്‍ ഹായ് കപ്പലിലെ ലൈഫ് ബോട്ടും കണ്ടെയ്‌നറും തീരത്തടിഞ്ഞു

ആലപ്പുഴയില്‍ പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്.തീ പിടിച്ച കപ്പലില്‍നിന്നും കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തീരത്ത് എത്തിതുടങ്ങിയിട്ടുണ്ട്.

author-image
Sneha SB
New Update
LIFE BOAT

തിരുവനന്തപുരം : കേരള തീരത്തിനടുത്ത് വച്ച് അറബിക്കടലില്‍ തീ പിടിച്ച വാന്‍ ഹായ് കപ്പലിന്റെ ലൈഫ് ബോട്ടും കണ്ടെയ്‌നറും തീരത്തടിഞ്ഞു.ആലപ്പുഴയില്‍ പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്.തീ പിടിച്ച കപ്പലില്‍നിന്നും കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തീരത്ത് എത്തിതുടങ്ങിയിട്ടുണ്ട്.ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്‌നര്‍ അടിഞ്ഞത് ഇത് വാന്‍ ഹായ് കപ്പലില്‍ ഉണ്ടായിരുന്നതായാണ് നിഗമനം.കോച്ചി,ആലപ്പുഴ,കൊല്ലം തുടങ്ങിയ തീരങ്ങളില്‍ കപ്പലിലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ അടിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് .ഇന്നലെ രാത്രി കൊല്ലം ആലപ്പാട് തീരത്ത് ഭാഗികമായി കത്തിയ നിലയില്‍ ഒരു ബാരല്‍ അടിഞ്ഞിരുന്നു.എന്നാല്‍ കപ്പല്‍ കേരള തീരത്തിനടുത്ത് തീ പിടിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേസെടുത്തിട്ടില്ല.വാന്‍ ഹായ് കപ്പലിനെ സുരക്ഷിതമായി അകലത്തേക്ക് വലിച്ചു നീക്കിയതായി കോസ്റ്റ് ഡാര്‍ഡും നാവികസേനയും അറിയിച്ചിട്ടുണ്ട്.കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല .ഇവര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.

ship accident