/kalakaumudi/media/media_files/2026/01/30/vanyamm-2026-01-30-15-09-13.jpg)
കൃഷിയിടങ്ങളിലെ വന്യജീവിശല്യത്തിന് പരിഹാരം കാണാൻ ലൈറ്റ് ബോക്‌സ് സംവിധാനവുമായി ബംഗളൂരുവിലെ യുവസംരംഭകൻ.
രാത്രി കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടാന അടക്കമുള്ളവയെ വിരട്ടാനുള്ള ഉപകരണമാണ് മെക്കാനിക്കൽ എൻജിനിയറായ എസ്.ആർ.അയാൻ വികസിപ്പിച്ചത്.
2020 ലാണ് പരബ്രാക്ഷ് എന്ന പേരിൽ ലൈറ്റ് ബോക്‌സ് പുറത്തിറക്കിയത്. പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ചതോടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണിപ്പോൾ.
നാല് എൽഇഡി ലൈറ്റുകൾ അടങ്ങിയ ചെറിയ ബോക്‌സ് മാതൃകയിലുള്ളതാണ് പരബ്രാക്ഷ്. ഇരുട്ടുവ്യാപിക്കുന്നതോടെയാണ് ലൈറ്റ് ബോക്‌സ് പ്രവർത്തനക്ഷമമാകുന്നത്.
ബോക്‌സിന്റെ വശങ്ങളിലുള്ള ലൈറ്റ് ഇടവിട്ട് പ്രകാശിക്കും. ഇതിന്റെ വെളിച്ചമാണ് വന്യമൃഗങ്ങളെ കൃഷിയിടത്തുനിന്ന് അകറ്റുന്നത്.
ഇടവിട്ടുള്ള പ്രകാശം ദൂരെനിന്ന് കാണുന്ന വന്യമൃഗങ്ങൾ അവിടേക്ക് അടുക്കില്ല. ആന, കാട്ടുപന്നി, പുലി, കടുവ, കരടി തുടങ്ങിയ മൃഗങ്ങളെ തുരത്താൻ കർണാടകത്തിൽ വ്യാപകമായി ലൈറ്റ് ബോക്‌സ് ഉപയോഗിക്കുന്നുണ്ട്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിധത്തിലാണ് നിർമ്മാണം. ബോക്‌സിന്റെ മുകൾഭാഗത്താണ് സൗരോർജപാനൽ സ്ഥാപിച്ചിരിക്കുന്നത്.
സൗരോർജം കൂടാതെ മൊബൈൽ ചാർജ് ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും.
കൂടുതൽ ശേഷിയുള്ള സൗരോർജ പാനലുമായി പരിഷ്‌കരിച്ച ലൈറ്റ് ബോക്‌സാണ് ഇപ്പോൾ വിപണിയിൽ ഇറക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
