തൃശൂരിൽ മിന്നലേറ്റ് രണ്ട് മരണം

author-image
Anagha Rajeev
Updated On
New Update
fb
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. വലപ്പാട് കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) . കുറുമാൻ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ (50) എന്നീവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.

ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിൻ്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്, ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോഴായിരുന്നു ഗണേഷന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

thunder and lightning