കൃഷിയിടത്തിൽ വെയ്ക്കുന്ന പേക്കോലം പോലെ;മന്ത്രി വി എൻ വാസവനെതിരെ ശാരീരികാധിക്ഷേപം നടത്തി ബി ജെ പി നേതാവ്

ബിജെപി ജില്ലാ കമ്മിറ്റി കാസർകോട് നടത്തിയ ശബരിമല സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കവേയാണ് ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിലെ സ്ഥാനാർഥിയായ വേലായുധൻ മന്ത്രിയെ തടിമാടനെന്നും ആജാനുബാഹുവെന്നും  ഉള്ള രീതിയിലുള്ള അധിക്ഷേപിച്ചത്.

author-image
Devina
New Update
vasavannnnnnnn

കാസർകോട്: ദേവസ്വം മന്ത്രി വിഎൻ വാസവനെതിരേ  കടുത്ത ഭാഷയിൽ ശാരീരികാധിക്ഷേപം നടത്തി ബിജെപി സംസ്ഥാന സമിതിയംഗം എ. വേലായുധൻ.

ബിജെപി ജില്ലാ കമ്മിറ്റി കാസർകോട് നടത്തിയ ശബരിമല സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കവേയാണ് ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിലെ സ്ഥാനാർഥിയായ വേലായുധൻ മന്ത്രിയെ തടിമാടനെന്നും ആജാനുബാഹുവെന്നും  ഉള്ള രീതിയിലുള്ള അധിക്ഷേപിച്ചത്.

കോടിക്കണക്കിന് ഹിന്ദുക്കൾ ശബരിമല ദർശനം നടത്തുമ്പോൾ ശ്രീകോവിലിന് മുൻപിൽ ഭക്തൻമാരെ മറച്ചുകൊണ്ട് ആജാനുബാഹുവായ, തടിമാടനായ വാസവൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ മറക്കുകയാണെന്നാണ്  അദ്ദേഹത്തിന്റെ പരാമർശം.

പുതിയ വീടിന് മുൻപിലും കൃഷിയിടത്തിലും വെക്കുന്ന പേക്കോലം പോലെയാണ് മന്ത്രി ശബരിമലയിൽ പെരുമാറിയതെന്നും ബിജെപി നേതാവ് പറഞ്ഞു.

തികഞ്ഞ ധാർഷ്ട്യത്തോടെ വ്രതമെടുക്കാതെ ഭരണകൂടത്തിന്റെ നെറികെട്ട പ്രതിനിധിയാണ് ദേവസ്വം മന്ത്രി, ഹിന്ദുക്ഷേത്രങ്ങളുടെ സ്ഥലം സർക്കാർ കൈയേറിയിരിക്കുകയാണെന്നും മറ്റു മതങ്ങളുടെ സ്ഥലമാണെങ്കിൽ ഇത് നടക്കില്ലെന്നും' അദ്ദേഹം പറഞ്ഞു.

 മതേതരത്വം എന്ന മയക്കുമരുന്നിന് അടിമയായി എല്ലാം സഹിച്ച് കഴിയുകയാണ് ഹിന്ദുസമൂഹം.

 അതുകൊണ്ട് സനാതന ധർമത്തെ കാത്തുസൂക്ഷിക്കാൻ പൊളിറ്റിക്കൽ ഹിന്ദുവായി മാറാനുമുള്ള ചങ്കൂറ്റം കാണിക്കണമെന്നും എ. വേലായുധൻ പറഞ്ഞു.

വേലായുധന്റെ ഇത്തരത്തിലുള്ള ആക്ഷേപത്തിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു വഖ്‌ന്നിട്ടുണ്ട് .