1965ലാണ് സഹോദരന്‍ സുധാകരനൊപ്പം ജയചന്ദ്രന്‍ മദ്രാസിലെത്തിയത്. ഇന്ത്യാ പാക് യുദ്ധഫണ്ടിനായി എംബി ശ്രീനിവാസന്‍ നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനാവുക എന്ന വിധി അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ജയചന്ദ്രന്റെ പാട്ട് കേട്ട് എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീതസംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്‌കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. പിന്നാലെ 'പഴശ്ശിരാജ'യിലെ 'ചൊട്ട മുതല്‍ ചുടല' വരെ എന്ന ഗാനം ആലപിച്ചത് വഴിത്തിരിവായി.
1985ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ശേഷം അദ്ദേഹത്തിന് ലഭിച്ചത് നിരവധി പുരസ്‌കാരങ്ങള്‍. പി എ ബക്കര്‍ സംവിധാനം ചെയ്ത'നാരായണ ഗുരു' എന്ന സിനിമയില്‍ ജി.ദേവരാജന്‍ ഈണം പകര്‍ന്ന 'ശിവശങ്കരസര്‍വ്വശരണ്യവിഭോ' എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്. മികച്ച ഗായകനുള്ള കേരള സംസ്ഥാന സിനിമാപുരസ്‌കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചു. 1972ല്‍ 'പണിതീരാത്ത വീട്' എന്ന സിനിമയിലെ 'സുപ്രഭാതം' എന്നഗാനത്തിനും 1978ല്‍ 'ബന്ധനം' എന്ന സിനിമയിലെ 'രാഗം ശ്രീരാഗം' എന്നഗാനത്തിനും 1999ല്‍ 'നിറ'ത്തിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി' എന്നഗാനത്തിനും 2004ല്‍ 'നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍' എന്ന'തിളക്ക'ത്തിലെ ഗാനത്തിനും പുരസ്‌കാരാര്‍ഹമായപ്പോള്‍ 2015ല്‍'ജിലേബി','എന്നും എപ്പോഴും','എന്നു നിന്റെ മൊയ്തീന്‍' എന്നീ സിനിമകളിലെയഥാക്രമം 'ഞാനൊരു മലയാളി','മലര്‍വാകക്കൊമ്പത്ത്', 'ശാരദാംബരം' എന്നീഗാനങ്ങള്‍ക്ക് ഒന്നാകെയും മികച്ച ഗായകനായി പി.ജയചന്ദ്രന്‍ കേരള സംസ്ഥാനസിനിമാ അവാര്‍ഡ് നേടി. 1994ല്‍ 'കിഴക്കുശീമയിലേ' എന്ന ചിത്രത്തിലെ 'കത്താഴന്‍ കാട്ടുവഴി' എന്ന എആര്‍ റഹ്മാന്‍ ഗാനത്തിന് തമിഴ്‌നാട് സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ളസിനിമാ പുരസ്‌കാരം പി.ജയചന്ദ്രനു ലഭിച്ചു.
1997ല്‍ സിനിമാഗാനരംഗത്തെ 30 വര്‍ഷത്തെ പ്രവര്‍ത്തനസാന്നിദ്ധ്യത്തിന് തമിഴ്‌നാട് ഗവണ്‍മന്റ് കലാകാരന്മാര്‍ക്കുള്ളഅവരുടെ സമുന്നത അംഗീകാരമായ 'കലൈമാമണി പുരസ്‌കാരം' നല്‍കിജയചന്ദ്രനെ ആദരിച്ചു. 1999,2001 വര്‍ഷങ്ങളിലെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍, 2000ലെ സ്വരലയ കൈരളി യേശുദാസ് പുരസ്‌കാരം,2014ലെ ഹരിവരാസനം അവാര്‍ഡ്,2015ലെകേരള ഫിലിം കൃട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്,2017ലെ മഴവില്‍ മാംഗോമ്യൂസിക് അവാര്‍ഡ് തുടങ്ങി ധാരാളം പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു നാളിതുവരെലഭിച്ചിട്ടുണ്ട്.