സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി

62 കമ്പനികളുടെ 341 ബ്രാന്‍ഡുകളുടെ വിലയിലാണ് നിലവില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും

author-image
Biju
New Update
odgi

Rep.Img

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ദ്ധിച്ചു. വിവിധ ബ്രാന്റുകള്‍ക്ക് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണിത്. 

ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്. സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്.

62 കമ്പനികളുടെ 341 ബ്രാന്‍ഡുകളുടെ വിലയിലാണ് നിലവില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്‌കോ പുറത്തിറക്കി.

അതേസമയം വിവിധ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ 170 പുതിയ ബ്രാന്‍ഡുകള്‍ ബെവ്ക്കോയ്ക്ക് നല്‍കും.