61 - ആം വയസ്സിൽ നൃത്തചുവടുമായി  ലൈസ ടോണി

അറുപത്തിയൊന്നാം വയസിൽ  നൃത്തം  പഠിച്ച്  അരങ്ങേറ്റം നടത്തുകയാണ് സംരംഭകയായ    ലൈസ ടോണി. . ആലപ്പുഴ എടത്വ സ്വദേശിയായ ലൈസ വർഷങ്ങളായി സൗത്ത് കളമശേരിയിലാണ് താമസം.

author-image
Shyam Kopparambil
New Update
sd

 

കൊച്ചി : അറുപത്തിയൊന്നാം വയസിൽ  നൃത്തം  പഠിച്ച്  അരങ്ങേറ്റം നടത്തുകയാണ് സംരംഭകയായ    ലൈസ ടോണി. . ആലപ്പുഴ എടത്വ സ്വദേശിയായ ലൈസ വർഷങ്ങളായി സൗത്ത് കളമശേരിയിലാണ് താമസം.  മക്കൾ അനു  ടോണി, മിനു ടോണി, രണ്ടുപേരും വിവാഹിതരരാണ്. അനു  ജർമനിയിലും മിനു  ബെംഗളൂരുവിലുമാണ് താമസം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിൽ  സീനിയർ ടെക്നിക്കൽ ഓഫീസറായിരുന്ന ഭർത്താവ് 2023  മാർച്ച് നാലിന് കാൻസർ രോഗബാധിതനായി മരണപ്പെട്ടതോടെ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലായപ്പോഴാണ്  നൃത്ത പഠനത്തിലൂടെ അതിനെ മറികടക്കാൻ ശ്രമിച്ചത്. ആശ ശരത്തിന്റെ  ആരാധിക കൂടിയായ ലൈസക്ക് ഭരതനാട്യം, മോഹിനിയാട്ടം എന്നിവയാണ് താൽപര്യം . അഞ്ജലി അജയന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചിട്ടുള്ള ലൈസ നാളെ  വൈകിട്ട്  ചോറ്റാനിക്കരയിൽ നടക്കുന്ന  വേദിയിലാണ് കുട്ടികൾക്കൊപ്പം  അരങ്ങേറ്റം കുറിക്കുന്നത്

chottanikkara temple kochi dance perfomance