* കൈറ്റ് തയ്യാറാക്കിയ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും ഓഗസ്റ്റ് 23ന്
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റില്‍ കൈറ്റ്സ്' അംഗങ്ങള്‍ക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് ഓഗസ്റ്റ് 23, 24 തീയതികളിൽ കൊച്ചി ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണല്‍ റിസോഴ്സ് കേന്ദ്രത്തില്‍ നടക്കും. സബ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത 14000 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള 'ലിറ്റില്‍ കൈറ്റ്സ്' ജില്ലാ ക്യാമ്പുകള്‍ കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഈ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) യൂണിസെഫിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കുന്നത്.
. വൈക്യാമ്പ് ഓഗസ്റ്റ് 23ന് രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിക്കുംകിട്ട് ആറിന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. ഒന്നാം ദിവസം രാവിലെ 10മണി മുതല്‍ അനിമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, യൂണിസെഫ് സോഷ്യല്‍ പോളിസി ചീഫ് ഡോ.കെ.എല്‍ റാവു, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ.സുനില്‍ ടി.ടി, യൂണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ഒന്നാം ദിവസം ഉച്ചയ്ക്ക് ശേഷം സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫാബ്‍ലാബ്, മേക്കര്‍ വില്ലേജ്, മേക്കര്‍ ലാബ് തുടങ്ങിയ സംവിധാനങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിക്കും. സ്റ്റാർട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക കുട്ടികളുമായി സംവദിക്കും. ക്യാമ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്‍മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷന്‍, ത്രിഡി ക്യാരക്ടര്‍ മോഡലിംഗ് മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ക്ലാസുകളെടുക്കും. അനിമേഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനര്‍ സുധീര്‍ പി.വൈ ക്ലാസെടുക്കും. സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവന്‍ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് രണ്ടാം ദിവസം 2.00 മണിയ്ക്ക് കുട്ടികളുമായി ആശയവിനിമയം നടത്തും.
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ 'ലിറ്റില്‍ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളില്‍ കേരളത്തിലെ 2219 പൊതുവിദ്യാലയങ്ങളിലായി നിലവില്‍ 1.9 ലക്ഷം കുട്ടികള്‍ അംഗങ്ങളാണ്. ലിറ്റില്‍ കൈറ്റ്സ് പദ്ധതിയെ ദേശീയ തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ത്തന്നെ മാതൃകയാക്കാമെന്ന് കഴിഞ്ഞ മാസം യൂണിസെഫ് പ്രസിദ്ധീകരിച്ച
പഠന റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.