തൃക്കാക്കര: തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയെ എൽ.ജെ.പി.(ആർ) ദേശിയ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം.എൽ.ജെ.പി. ദേശിയ സെക്രട്ടറി രമാ ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പോലീസ് കേസ് എടുത്ത് അഞ്ചുമാസം പിറ്റിട്ടിട്ടും പ്രതിയെ പോലീസ് പിടികൂടാതെ ഒത്തുകളിക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.പ്രതി പോലീസ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.എന്നാൽ ജില്ലക്ക് അകത്തും പുറത്തുമായി നിരവധി പൊതുപരിപാടികളിൽ രമാ ജോർജ്ജ് പങ്കെടുക്കുന്നതിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സെൻസർ ബോർഡിൽ അംഗത്വം വാഗ്ദാനം ചെയ്തത് കലൂർ സ്വദേശിനിയായ മഞ്ജുളയിൽ നിന്നും 5 ലക്ഷം രൂപയും,അവരുടെ സുഹൃത്ത് ജയക്യഷണന് ഫുഡ് കോർറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ)യിൽ ജോലി വാഗ്ദാനം നൽകി രണ്ടുഘട്ടമായി 15 ലക്ഷം രൂപയും തട്ടിച്ചതായാണ് കേസ്.പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാതായതോടെ ഇരുവരും പണം തിരികെ ആവശ്യപ്പെട്ടു.ഒടുവിൽ മഞ്ജുളക്ക് 50,000 രൂപ മടക്കി നൽകിയെങ്കിലും ബാക്കി തുക നൽകാതെ ഇരുവരെയും കബളിപ്പിക്കുകയായിരുന്നു.
എൽ.ജെ.പി.(ആർ) ദേശിയ സെക്രട്ടറിയുടെ തൊഴിൽ തട്ടിപ്പ് കേസ് പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം
എൽ.ജെ.പി. ദേശിയ സെക്രട്ടറി രമാ ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പോലീസ് കേസ് എടുത്ത് അഞ്ചുമാസം പിറ്റിട്ടിട്ടും പ്രതിയെ പോലീസ് പിടികൂടാതെ ഒത്തുകളിക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.പ്രതി പോലീസ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്
New Update
00:00
/ 00:00