തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ;തിരുത്തലിന് ജനങ്ങളെ കേൾക്കാനൊരുങ്ങി സി പി ഐ

കമ്മ്യൂണിസ്റ് പാർട്ടിയുടെയും എൽ ഡി എഫിന്റെയും പരാജയകരണങ്ങളെക്കുറിച്ചു ജനങ്ങൾക്ക് പറയാനുള്ളത് അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സഹകരിക്കാൻ താല്പര്യമുള്ളവർക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാമെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി .

author-image
Devina
New Update
binoy viswam

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ തിരുത്തലിന് ജനങ്ങളെ കേൾക്കാനൊരുങ്ങി സിപിഐ .

കമ്മ്യൂണിസ്റ് പാർട്ടിയുടെയും എൽ ഡി എഫിന്റെയും പരാജയകരണങ്ങളെക്കുറിച്ചു ജനങ്ങൾക്ക് പറയാനുള്ളത് അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സഹകരിക്കാൻ താല്പര്യമുള്ളവർക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാമെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി .

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

ബിനോയ് വിശ്വത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:

തിരഞ്ഞെടുപ്പിലെ ജനവിധി വിനയപൂർവം അംഗീകരിക്കുന്നു . അതിന്റെ പാഠങ്ങൾ പഠിച്ച് തെററുതിരുത്തി LDF വർദ്ധിച്ച കരുത്തോടെ തിരിച്ചു വരും.

 ഈ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിക്കാൻ പാർട്ടിക്ക് കടമയുണ്ട് .

അതിന്റെ ഭാഗമായി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും LDF ന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് പഠനത്തിന്റെയും, തിരുത്തലിന്റെയും ഭാഗമാണെന്നു പാർട്ടി കരുതുന്നു.

 ഈ ദൗത്യനിർവഹണത്തിൽ ഞങ്ങളോട് സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് നേരിട്ട് ഞങ്ങൾക്കെഴുതാം.

സെക്രട്ടറി, സി പി ഐ സംസ്ഥാന കൗൺസിൽ, എം എൻ സ്മാരകം, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ ആകണം കത്തുകൾ അയക്കേണ്ടത്.