/kalakaumudi/media/media_files/2025/09/12/election-2025-09-12-11-37-54.jpg)
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ ആറു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കളക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കും. കോർപ്പറേഷൻ, മുനിസിപ്പാ
ലിറ്റികളുടെ സംവരണ വാർഡുകൾ തദ്ദേശ ജോയിന്റെ ഡയറക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ നടക്കും. നടുക്കെടുപ്പ് ദിവസം പിന്നീട് അറിയിക്കുമെന്ന് കളക്ടറേറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ആദ്യം വനിതാ വാർഡുകൾ, വനിത എസ്.സി, ജനറൽ എസ്.സി, എസ്.ടി എന്നീ ക്രമത്തിലായിരിക്കും നറുക്കെടുപ്പ്.
82 ഗ്രാമപഞ്ചായത്തുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 1 ജില്ലാ പഞ്ചായത്ത് , 13 നഗരസഭ , 1 കോർപ്പറേഷൻ എന്നിങ്ങനെ 111 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
