തദ്ദേശ തെരഞ്ഞെടുപ്പ്. മുസ്‌ലിംലീഗ് മുന്നൊരുക്കം ശിൽപ്പശാല നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി മുന്നൊരുക്കം ശിൽപ്പശാല സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
ASDSAD

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം ശിൽപ്പശാല മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യുന്നു


തൃക്കാക്കര: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി മുന്നൊരുക്കം ശിൽപ്പശാല സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്  സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം  ഉദ്ഘാടനം ചെയ്തു.  അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം.അബ്ദുൽ സലാം  അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്  സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി.ഇ.അബ്ദുൽ ഗഫൂർ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഇബ്രാഹിം കവല, പി.എ മമ്മൂ, ടി.എം.അബ്ബാസ്, സെക്രട്ടറിമാരായ സുബൈർ ഓണംപിള്ളി, കെരിം പാടത്തിക്കര, കെ.എ.മുഹമ്മദ് ആസിഫ്, 
സംസ്ഥാന കൗൺസിൽ അംഗം എ.എ. ഇബ്രാഹിംകുട്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. മാഹിൻകുട്ടി, നേതാക്കളായ കെ.കെ.ഇബ്രാഹിം, പി.എം യൂസഫ്, സി.എസ് സൈനുദ്ദീൻ, വനിത ലിഗ് പ്രസിഡൻ്റ് നസീമ മൂസ, ജനറൽ സെക്രട്ടറി സജീന അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.എം.എ ബക്കർ സ്വാഗതവും ട്രഷറർ കെ.കെ.അക്ബർ നന്ദിയും പറഞ്ഞു. 

kakkanad muslim league kochi kakkanad news