/kalakaumudi/media/media_files/2025/02/04/odajHHB1KklUZtfGGvuf.jpg)
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും, കൊച്ചി മേയറും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ. മന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ മാലിന്യ പ്ലാന്റ് സന്ദർശിക്കുകയായിരുന്നു പ്രതിപക്ഷം.മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ക്രിക്കറ്റ് കളിച്ച് ജനങ്ങളെ വിഢികളാക്കുകയാണ്.റോഡിൽ മാലിന്യം നിക്ഷേപിച്ച് ജെ.സി.ബി കൊണ്ട് വശങ്ങളിലേക്ക് തള്ളിനീക്കുന്ന പ്രവർത്തിയാണിപ്പോൾ ബ്രഹ്മപുരത്ത് നടക്കുന്നത്.മാസ്റ്റർ പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നില്ലെന്നും പാർലമെന്റ് പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു.
മരാമത്ത് ചെയർപേഴ്‌സൺ അഡ്വ. വി.കെ. മിനിമോൾ, കൗൺസിലർമാരായ ആന്റണി പൈനുത്തറ, രജനി മണി, ശാന്ത വിജയൻ, മിനി വിവേര, മിനി ദിലീപ്, മാലിനികുറുപ്പ്, ബാസ്റ്റിൻ ബാബു എന്നിവരാണ് പ്ലാന്റ് സന്ദർശിച്ചത്.