സംസ്ഥാനത്ത് ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്; ബൂത്തുകളില്‍ നീണ്ട ക്യൂ

രാവിലെ 5.30 വാണ് പോളിംഗ് ബൂത്തില്‍ മോക്ക് പോളിംഗ് തുടങ്ങിയത്. വൈകിട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്

author-image
Rajesh T L
New Update
kerala polling
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്. രാവിലെ എട്ടര വരെ, ആദ്യ ഒന്നര മണിക്കൂറില്‍ 5.62 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

രാവിലെ 5.30 വാണ് പോളിംഗ് ബൂത്തില്‍ മോക്ക് പോളിംഗ് തുടങ്ങിയത്. വൈകിട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 

polls

 

2 കോടി 77 ലക്ഷത്തി 49,159 ആകെ വോട്ടര്‍മാര്‍. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. 

സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം 1800. കള്ളവോട്ടിന് ശ്രമം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. 

സുരക്ഷക്കായി അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. 7 ജില്ലകളില്‍ പൂര്‍ണ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

kerala election lok sabha elelction 2024 lok sabha polls