/kalakaumudi/media/media_files/2025/12/22/keralam-2025-12-22-15-06-43.jpg)
തിരുവനന്തപുരം: ലോക കേരളസഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
29 ന് നിശാഗന്ധി ഓഡിറ്റേറിയത്തിലാണ് ഉദ്ഘാടനം. 30,31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ ലോക കേരള സഭ സമ്മേളനം ചേരും.
10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്നതിനിടെ സംഘടിപ്പിക്കുന്ന സമ്മേളനം ധൂർത്താണെന്നും നടപടികൾ സുതാര്യമല്ലെന്നുമാണ് പ്രതിപക്ഷ നിലപാട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
