/kalakaumudi/media/media_files/2025/11/08/loknath-behra-2025-11-08-14-14-34.jpg)
തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ മെട്രോ റെയിൽ നിർമ്മാണം 2029 ൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും 8,000 കോടി രൂപയാണ് ഇതിന്റെ ചെലവു പ്രതീക്ഷിക്കുന്നതെന്നും നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു .
ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും വികസിപ്പിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം വരെയും വെള്ളായണി വരെയും കൊണ്ടുപോകാം.
നല്ല രീതിയിൽ യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ 25 സ്റ്റേഷനിൽ 16 ഇടത്തു മാത്രമേ പാർക്കിങ് സൗകര്യമുള്ളു.
എന്നാൽ തിരുവനന്തപുരത്ത് എല്ലാ സ്റ്റേഷനിലും പാർക്കിങ് ഒരുക്കാനാണ് ശ്രമിക്കുന്നത്.
ഫീഡർ സൗകര്യങ്ങളും ഫലപ്രദമായി നടപ്പാക്കുമെന്നും ലോക്നാഥ് ബെ്ഹറ പറഞ്ഞു.
11 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് ആദ്യഘട്ട അലൈൻമെന്റിനു മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയത്.
ടെക്നോപാർക്കിന്റെ മൂന്ന് ഫെയ്സുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, തിരുവനന്തപുരം നോർത്ത്- സെൻട്രൽ സ്റ്റേഷനുകൾ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളജ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഒന്നാംഘട്ട അലൈൻമെന്റ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആണ് പദ്ധതി നടപ്പാക്കുക.
പാപ്പനംകോടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുമെന്നും ബെഹ്‌റ പറഞ്ഞു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
