കേരളത്തിൽ ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന് എക്സിറ്റ് പോൾ സർവേ ഫലം; താമര വിരിയില്ലെന്ന് എൽഡിഎഫും യുഡിഎഫും

ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.എൽഡിഎഫിനോടുള്ള വോട്ട് ശതമാനത്തിൽ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം.

author-image
Greeshma Rakesh
Updated On
New Update
KERALA EXIT POLL

പിണറായി വിജയൻ, നരേന്ദ്ര മോദി, രാഹുൽ ​ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി എൽഡിഎഫും യുഡിഎഫും.അതെസമയം എക്സിറ്റ് പോൾ സർവേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കേരളത്തിൽ താമര വിരിയുമെന്ന പ്രവചനമത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും എക്സിറ്റ് പോൾ പ്രവചനമുണ്ട്.

ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.എൽഡിഎഫിനോടുള്ള വോട്ട് ശതമാനത്തിൽ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം.15ശതമാനത്തിൽ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. മൊത്തം നമ്പറിൽ നേട്ടം പറയുന്നു എങ്കിലും ബിജെപി മുന്നേറ്റം പാടെ തള്ളുകയാണ് യുഡിഎഫ്. ബിജെപിക്ക് സാധ്യത പറഞ്ഞ സീറ്റിൽ എല്ലാം ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

അതെസമയം എൽഡിഎഫിന് കേരളത്തിൽ വൻ തകർച്ചയുണ്ടാകുമെന്ന പ്രവചനത്തിനിടെ ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള പ്രവചനങ്ങളും ഇടതുപക്ഷത്ത് ആശങ്കയാകുന്നുണ്ട്.അതിനാൽ എൽഡിഎഫും പ്രവചനം പാടെ തള്ളുകയാണ്. ഒരു സീറ്റും ബിജെപിക്ക് കിട്ടില്ലെന്നും യഥാർത്ഥ ഫലം വരുമ്പോൾ എല്ലാം വ്യക്തമാകുമെന്നുമാണ് എൽഡിഎഫ് നേതാക്കളുടെ പ്രതികരണം.

എന്നാൽ മോദി തരംഗം കേരളത്തിലും വീശി എന്ന് വിശ്വസിക്കുകയാണ് ബിജെപി നേതാക്കൾ. രണ്ടക്ക സീറ്റ് എന്നൊക്കെ പറഞ്ഞെങ്കിലും മൂന്നു ആയിരുന്നു പോളിംഗിന് ശേഷം ഉള്ള പാർട്ടി കണക്ക്. അത് ശരി വെച്ചാണ് ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.'

 

 

kerala ldf Exit Poll 2024 udf BJP loksabha election 2024