ഏഴ് മണിക്കൂർ പിന്നിടുമ്പോൾ 40 കടന്ന് സംസ്ഥാനത്തെ പോളിംഗ് ശതമാനം

പലയിടത്തും ബൂത്തുകളിൽ ഇപ്പോഴും നീണ്ട നിരയുണ്ട്.ഇത്തവണ നഗര മേഖലകളിലും തീരദേശമേഖലകളിലും മികച്ച പോളിംഗാണ് രാവിലെ രേഖപ്പെടുത്തിയത്.

author-image
Greeshma Rakesh
Updated On
New Update
loksabha-election-2024

loksabha election 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് ശതമാനം. ഒടുവിൽ ലഭിക്കുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് പോളിംഗ് ശതമാനം 40.62% ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ ഇപ്പോഴും നീണ്ട നിരയുണ്ട്.ഇത്തവണ നഗര മേഖലകളിലും തീരദേശമേഖലകളിലും മികച്ച പോളിംഗാണ് രാവിലെ രേഖപ്പെടുത്തിയത്.ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. 

പോളിംഗ് ശതമാനം (മണ്ഡലങ്ങൾ)

1. തിരുവനന്തപുരം-40.48%

2. ആറ്റിങ്ങൽ-41.91%

3. കൊല്ലം-39.43%

4. പത്തനംതിട്ട-40.61%

5. മാവേലിക്കര-40.97%

6. ആലപ്പുഴ-42.35%

7. കോട്ടയം-40.76%

8. ഇടുക്കി-40.32%

9. എറണാകുളം-39.52%

10. ചാലക്കുടി-41.81%

11. തൃശൂർ-41.11%

12. പാലക്കാട്-40.51%

13. ആലത്തൂർ-40.51%

14. പൊന്നാനി-36.47%

15. മലപ്പുറം-39.24%

16. കോഴിക്കോട്-39.99%

17. വയനാട്-41.42%

18. വടകര-39.03%

19. കണ്ണൂർ-42.09%

20. കാസർഗോഡ്-41.28%

 

 

kerala loksabha election 2024 elelction news