ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്; വോട്ടുചെയ്യാനാകാതെ  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

എബ്രഹാമിൻറെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

author-image
Greeshma Rakesh
New Update
loksabha-election-2024

km abraham principal secretary of cm of kerala election id card issue

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ  അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.  ക്യാബിനറ്റ് റാങ്കുള്ള ആളാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം.

എബ്രഹാമിൻറെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.സംഭവത്തിൽ അദ്ദേഹം കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. 

loksabha election 2024