തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ആകെ സമർപ്പിച്ചത് 79 പത്രിക. ചൊവ്വാഴ്ച മാത്രം 42 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ഇതുവരെ ആകെ 56 സ്ഥാനാർഥികളാണു പത്രിക നൽകിയത്.അതെസമയം പൊന്നാനി, ആലത്തൂർ മണ്ഡലങ്ങളിൽ ആരും ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിലാണ് കൂടുതൽ പത്രിക.
10. സി.പി.ഐയുടെ പന്ന്യൻ രവീന്ദ്രൻ ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കോൺഗ്രസിലെ ശശി തരൂർ, ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ എന്നിവർ പത്രിക നൽകിയില്ല. രാഹുൽ ഗാന്ധി, ആനി രാജ, കെ. സുരേന്ദ്രൻ എന്നിവർ ഏറ്റുമുട്ടുന്ന വയനാട് മണ്ഡലത്തിൽ മൂന്നുപേരും പത്രിക നൽകിയിട്ടില്ല. രാഹുൽ ബുധനാഴ്ച നൽകിയേക്കും. ചാലക്കുടിയിൽ സി. രവീന്ദ്രനാഥ് ഉൾപ്പെടെ എട്ട് പത്രിക സമർപ്പിച്ചു. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കെ. മുരളീധരൻ, വി.എസ്. സുനിൽകുമാർ എന്നിവർ ബാക്കിയാണ്.
ചൊവ്വാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം തിരിച്ചുള്ള എണ്ണം. ആകെ ലഭിച്ചത് എന്ന ക്രമത്തിൽ
തിരുവനന്തപുരം-ആറ്- 10
ആറ്റിങ്ങൽ-ഒന്ന്- മൂന്ന്
കൊല്ലം-നാല്- എട്ട്
മാവേലിക്കര-മൂന്ന്- നാല്
ആലപ്പുഴ-ഒന്ന്- ഒന്ന്
കോട്ടയം-നാല്- ഏഴ്
ഇടുക്കി-ഒന്ന്- ഒന്ന്
എറണാകുളം-ഒന്ന്- മൂന്ന്
ചാലക്കുടി-മൂന്ന്- എട്ട്
തൃശൂർ-നാല്- അഞ്ച്
പാലക്കാട്-മൂന്ന്- മൂന്ന്
കോഴിക്കോട്-രണ്ട്- എട്ട്
വയനാട്-നാല്-നാല്
വടകര-ഒന്ന്-ഒന്ന്
കണ്ണൂർ-ഒന്ന്- ഒന്ന്
.