പ്രധാനമന്ത്രി വീണ്ടും തലസ്ഥാനത്ത്; കാട്ടാക്കടയിലെ തെരഞ്ഞടുപ്പ് സമ്മേളന വേദിയിലെത്തി

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൃശൂർ കുന്നംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്റ്റർ മാർ​ഗമാണ്  പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. 

author-image
Greeshma Rakesh
New Update
narendra modi

പ്രധാനമന്ത്രി കാട്ടാക്കടയിലെ തെരഞ്ഞടുപ്പ് സമ്മേളനത്തിൽ സംസാരിക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തി.ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി പ്രവർത്തകർ കൂടാതെ നാട്ടുകാരായ നിരവധി പേർ പ്രധാനമന്ത്രിയെ വരവേൽക്കാൻ കാട്ടാക്കടയിൽ ഒത്തുകൂടിയിരിക്കുന്നത്.

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം  കൊച്ചിയിലേക്ക് പോകും. തൃശൂർ കുന്നംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്റ്റർ മാർ​ഗമാണ്  പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. 

കാട്ടാക്കടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേർ, ആറ്റിങ്ങൽ സ്ഥാനാർത്ഥി വി മുരളീധരൻ എന്നിവർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മാർച്ച് 19-ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു.

 

Thiruvananthapuram narendra modi loksabha election 2024 kattakkada