loksabha election 2024 results updates
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയതിനു പിന്നാലെയുള്ള റിപ്പോർട്ട് അനുസരിച്ച് എൻഡിഎ ലീഡ് തുടരുകയാണ്.302 സീറ്റുകളിലാണ് എൻഡിഎ ലീഡു ചെയ്യുന്നത്.ഇൻഡ്യ സഖ്യം 170 സീറ്റുകളിലാണ് ലീഡു ചെയ്യുന്നത്. ബാക്കിയുള്ള കക്ഷികൾ 19- സീറ്റുകൾ എന്നതാണ് ആദ്യ സൂചനകൾ നൽകുന്നത്.
അതെസമയം കേരളത്തിൽ യുഡിഎഫ് ലീഡ് തുടരുകയാണ് 13 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.6 ഇടത്ത് എൽഡിഎഫ് എൻഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നില്ല എന്നതാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്.അതെമയം 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.