തൃശ്ശൂർ എടുത്തിരിക്കും; ജൂൺ നാലിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്ന് സുരേഷ് ​ഗോപി

തൃശ്ശൂരിലൂടെ കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Greeshma Rakesh
New Update
loksabha-electio

suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ എടുത്തിരിക്കുമെന്നും എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ​ഗോപി.ജൂൺ നാലിന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശ്ശൂരിലൂടെ കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുടയിൽ എൻ.ഡി.എ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അതെസമയം തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ  സുരേഷ് ഗോപിയോട് വിശദീകരണം തേടിയത്.സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രികളിൽ പ്രിൻറിങ്​ ആൻഡ്​ പബ്ലിഷിങ്​ സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്.

സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിച്ചും മറ്റും മതസ്പർധ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന്​ എൽ.ഡി.എഫ്​ ആരോപിച്ചു. ഇതിനെതിരെ നേരത്തെ കലക്ടർക്ക് എൽ.ഡി.എഫ് നേതൃത്വം പരാതി നൽകിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

BJP thrissur Suresh Gopi loksabha election 2024