കേരളത്തിൽ കനത്ത പോളിങ് പുരോഗമിക്കുന്നു ; പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി

ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു

author-image
Rajesh T L
Updated On
New Update
kerala polling
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് : സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടര്‍മാരുടെ നീണ്ടനിര തന്നെ . രാവിലെ മുതല്‍ കാണാൻ സാധിച്ചു. പല മണ്ഡലങ്ങളിലും  ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി.

അതേസമയം, പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണൽ ജൂൺ നാലിന്.

LOK SABHA ELECTIONS