/kalakaumudi/media/media_files/FJ89iSnzyzTUp1yl6u5I.jpg)
loksabha elections 2024
തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും.20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് ഇതിനകം നാമനിർദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകളാണ് ലഭിച്ചത്.വ്യാഴാഴ്ചായിരുന്നു സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.വ്യാഴാഴ്ച മാത്രം 252 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.
അതെസമയം സംസ്ഥാനത്ത് പ്രമുഖ സഥാനാർത്ഥികൾക്കടക്കം ഭീഷണിയായി അപരന്മാർ രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.എന്നാൽ അപരന്മാരെ ഗൗരവമായി കാണുന്നില്ലെന്നും ഇത് സിപിഎമ്മിന്റെ അറിവോടെയാണെങ്കിൽ അത് തെരഞ്ഞെടുപ്പിനോടുള്ള ഭയംകൊണ്ടാണെന്നും അങ്ങനെയല്ല മറിച്ച് പാർട്ടി അറിയാതെയാണെങ്കിൽ അയ്യാളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനും അപരൻ. സ്വതന്ത്ര സ്ഥാനാർഥിയായി സുരേഷ് കുമാറാണ് രംഗത്തെത്തിയത്. കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാർഥികൾക്ക് 3 അപരന്മാരാണ്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് അപരന്മാരായി 3 പേരാണ് ഉള്ളത്.
എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് 3 പേർ. വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് മൂന്നും കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്.അപരന്മാരിൽ കെ കെ ശൈലജ, കെ ശൈലജ, പി ശൈലജ എന്നിവരാണ് പത്രിക സമർപ്പിച്ചത്.ഇതോടെ നാല് ശൈലജമാർ മത്സര രംഗത്തുണ്ട്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്മാരാണ് രംഗത്തുള്ളത്. ടി പി ഷാഫി, ഷാഫി എന്നിവരാണ് പത്രിക നൽകിയ മറ്റു രണ്ടുപേർ. എൻ കെ പ്രേമചന്ദ്രന് അപരനായി ഒരാൾ.
കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എം വി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് രണ്ട് അപരന്മാർ. ശശി തരൂരിന് ഒരു അപരൻ. അടൂർ പ്രകാശിന് രണ്ട് അപരന്മാർ.എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് മണ്ഡലത്തിൽ അപര ഭീഷണിയില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയിൽ ആകെ 14 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.