padmaja venugopal
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ആര് ജയിക്കുമെന്ന് പറയാൻ താൻ ജോത്സ്യം നോക്കിയിട്ടില്ലെന്ന് പത്മജ വേണുഗോപാൽ.സഹോദരൻ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മണ്ഡലത്തിലെ സാഹചര്യമെന്തെന്ന് ചോദിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് പത്മജയുടെ മറുപടി.
''ചേട്ടൻ എന്നൊന്നും നോക്കാൻ പറ്റില്ല, ചേട്ടൻ വീട്ടിലാണ്. ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിൽ. ആരു ജയിക്കുമെന്ന് പറയാൻ ഞാൻ ജോത്സ്യം നോക്കിയിട്ടില്ല. അത് പഠിക്കുന്ന സമയത്ത് ഞാൻ പറയാം. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് മുന്നിൽ നിൽക്കുന്നത്. അതും വിചാരിക്കുന്നതിനും മുകളിലാണ്. കള്ളവോട്ട് എപ്പോഴും എൽ.ഡി.എഫിൻറെ ജോലിയാണ്. സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന് അസുഖമായി കിടക്കുകയൊന്നുമില്ലല്ലോ'' -പത്മജ പറഞ്ഞു.