ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി, വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎം ഹസ്സൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം  കൽപ്പറ്റയിലെത്തിയിരുന്നു.

author-image
Greeshma Rakesh
New Update
loksabha-elelction-2024

rahul gandhi submits nomination papers in wayanad

Listen to this article
0.75x 1x 1.5x
00:00 / 00:00വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎം ഹസ്സൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം  കൽപ്പറ്റയിലെത്തിയിരുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ വരവേൽപ്പാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്.തുടർന്ന് റോഡ് മാർഗമാണ് കൽപ്പറ്റയിലേക്ക് പോയത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റയിൽ നടന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുത്തതായാണ് വിവരം.

രാഹുലിന്റെ വരവോടെ കോൺഗ്രസ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കൂടി കടക്കുകയാണ്. വയനാട്ടുകാരുടെ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രളയകാലത്തെ പ്രവർത്തനങ്ങും വന്യജീവി ആക്രമണവും രാഹുൽ ഗാന്ധി റോഡ് ഷോ പ്രസംഗത്തിൽ പരാമർശിച്ചു. എന്നാൽ സംസ്ഥാന സർക്കാരിനെതിരായ വലിയ വിമർശനങ്ങളിലേക്ക് രാഹുൽ  കടന്നില്ല.വൈകീട്ട് മൂന്നുമണിയോടുകൂടി കൽപ്പറ്റയിൽ നിന്നാണ് രാഹുൽ ഡൽഹിക്ക് മടങ്ങുക എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.rahul gandhi congress wayanadu loksabha elelction 2024