തൃശൂർ: തടി കയറ്റി വന്ന ലോറി ഉറങ്ങികിടന്നവർക്കിടയിലേക്ക് പാഞ്ഞ് കയറി അഞ്ചുമരണം.ലോറി ഓടിച്ചിരുന്ന ക്ലീനർ മദ്യലഹരിയിലായിരുന്നു.ഇയാൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.നാട്ടിക ജെകെ തിയ്യറ്ററിനടുത്തുണ്ടായ അപടത്തിൽ ഗോവിന്ദാപുരം സ്വദേശികളായ നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്.
കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക് പോവുകയായിരുന്ന വാഹനമാണ് അപകടം ഉണ്ടാക്കിയത്. ഉറങ്ങിക്കിടന്ന 11 അംഗ നാടോടി സംഘത്തിനിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. അപകടത്തിൽ അഞ്ചുപേർ മരിക്കയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്.
പുലർച്ചെ നാലിനാണ് അപകടം സംഭവിച്ചത് അപകടശേഷം വാഹനത്തിൽ രക്ഷപെടാൻ ശ്രെമിച്ച ആലക്കോട് സ്വദേശികളായ ക്ലീനർ അലക്സ്, ഡ്രൈവർ ജോസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്തതാണ് ലോറി ഉറങ്ങികിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറിയത്.