
പ്രതീകാത്മക ചിത്രം
വളാഞ്ചേരി: സവാള കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വട്ടപ്പാറ വളവില്‍ ആണ് അപകടം നടന്നത്. ലോറിയിലെ ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. വട്ടപ്പാറ പ്രധാന വളവിലാണ് ലോറി പാതയോരം ചേർന്ന് മറിഞ്ഞത്. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.
അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. തിരൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി റോഡ് ഗതാഗതയോഗ്യമാക്കി. ഹൈവേ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
