/kalakaumudi/media/media_files/2025/07/03/accident-tcr-2025-07-03-14-37-33.png)
തൃശൂര്‍ : അക്കികാവ് കേച്ചേരി ബൈപാസില്‍ പന്നിത്തടത്ത് കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം.കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ശബരി ബസും മീന്‍ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് മരണം.അപകടത്തില്‍ 12 പേര്‍ക്ക് പരിക്കുണ്ട്.ഡ്രൈവറുള്‍പ്പടെ നാലുപേരുടെ നിലഗുരുതരമാണ്.അപകടത്തില്‍ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 1.30 ഓടെ ആയിരുന്നു അപകടം നടന്നത്.പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നം കുളത്തുനിന്ന് ചെറുതുരുത്തിയിലേക്ക് മത്സ്യവുമായി പോകുകയായിരുന്നു ലോറി.ഹൈവേയിലൂടെ വന്ന് പന്നിത്തടം ജംക്ഷന്‍ മറികടക്കുകയായിരുന്ന ബസ്സിനെ അമിത വേഗത്തില്‍വന്ന ലോറി ഇടിക്കുകയായിരുന്നു.രണ്ടു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.