സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് നവവധുവിന് ദാരുണാന്ത്യം

കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ഭര്‍ത്താവ് അഖില്‍ ജിത്തിന് പരിക്കേറ്റു. ജോലി ആവശ്യത്തിന് തിരുവനന്തപുരം വരെ പോയി മടങ്ങിവരികയായിരുന്നു ദമ്പതികള്‍.

author-image
Prana
New Update
accident

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന നവവധു വാഹനാപകടത്തില്‍ മരിച്ചു. ആറ്റിങ്ങല്‍ മാമം ദേശീയപാതയിലാണ് സംഭവം. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ഭര്‍ത്താവ് അഖില്‍ ജിത്തിന് പരിക്കേറ്റു. ജോലി ആവശ്യത്തിന് തിരുവനന്തപുരം വരെ പോയി മടങ്ങിവരികയായിരുന്നു ദമ്പതികള്‍. ഇതിനിടെ ഇവരുടെ സ്‌കൂട്ടറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ കൃപയുടെ തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി. കൃപ തല്‍ക്ഷണം മരിച്ചു. അഖില്‍ ജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓഗസ്റ്റ് 21നായിരുന്നു കൃപയുടെയും അഖില്‍ ജിത്തിന്റെയും വിവാഹം. കൊട്ടാരക്കര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയാണ് കൃപ. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

accident death bride trivandrum