ലോട്ടറി തട്ടിപ്പ്; പോലിസ് റെയ്ഡില്‍ 40000 രൂപ പിടികൂടി

കടയുടമ പുറമറ്റം പഴൂര്‍ ഇലവുങ്കല്‍ വീട്ടില്‍ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. lottery fraud; 40000 was seized in the police raid

author-image
Prana
New Update
lottery

തിരുവല്ലയിലെ തോട്ടഭാഗത്ത് ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ 40000 രൂപ പിടികൂടി. തോട്ടഭാഗം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എ എന്ന കട കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. കടയുടമ പുറമറ്റം പഴൂര്‍ ഇലവുങ്കല്‍ വീട്ടില്‍ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റെയ്ഡില്‍ ഇടപാടുകാരുടെ പേര് വിവരങ്ങള്‍ അടങ്ങുന്ന ഡയറി, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ബിനു ചെറിയാന്റെ ഉടമസ്ഥതയില്‍ കോഴഞ്ചേരി, ഇരവിപേരൂര്‍, ഓമല്ലൂര്‍, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടകള്‍ കേന്ദ്രീകരിച്ചും റെയ്ഡ് നടന്നു. ബിനു ചെറിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പര്‍ ലോട്ടറി ഇടപാട് നടക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി ഐ. ബി കെ സുനില്‍ കൃഷ്ണന്‍, എ എസ് ഐ ബിനുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

lottery