ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്  വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ  വിതരണം ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ  അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ  സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം  ടി ജെ വിനോദ് എം.എൽ.എ  നിർവഹിച്ചു.

author-image
Shyam
New Update
WhatsApp Image 2026-03-04 at 5.30.40 PM

കൊച്ചി : കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ  അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ  സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം  ടി ജെ വിനോദ് എം.എൽ.എ  നിർവഹിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനും മക്കളുടെ പഠനത്തിനുമായി ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ  ക്ഷേമബോർഡിന്റെ സാമൂഹ്യ പ്രതിബന്ധതയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ  വിവിധ കോഴ്‌സുകൾ പഠിക്കുന്ന  547 വിദ്യാർത്ഥികൾക്കായി 13,32,500 രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകളാണ്  ചടങ്ങിൽ  വിതരണം ചെയ്‌തത്‌. എറണാകുളം ബോട്ട് ജെട്ടിയിലെ  ടി കെ രാമകൃഷ്ണൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ കൊച്ചി മേയർ  വി കെ മിനിമോൾ അധ്യക്ഷത വഹിച്ചു .ക്ഷേമബോർഡ് ചെയർമാൻ ടി ബി സുബൈർ സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ക്ഷേമബോർഡ് മെമ്പർ ഹഫ്സൽ സുലൈമാൻ,  വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി എസ് മോഹനൻ, , ബാബു കടമക്കുടി, നിധീഷ് ഇ ഡി, ജോർജ്ജ് കോട്ടൂർ, ജെയിംസ് അധികാരം, കെ  ജെ സുധീർ, പുരുഷോത്തമ ഭാരതി, ജെ വിജയകുമാർ,  ജോയി പ്രസാദ് . സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ഡി എസ് മിത്ര . ജില്ലാ ക്ഷേമനിധി ഓഫീസർ സഞ്ജീവ് കെ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

kochi