അമ്മ മനസിന് സ്നേഹാദരം സുഹറാബിയെ ആദരിച്ചു.

author-image
Shyam Kopparambil
New Update
SDSD
Listen to this article
0.75x 1x 1.5x
00:00 / 00:00



വടക്കാഞ്ചേരി : തൃശൂർ റെയിൽവെസ്റേഷൻ പ്ലാറ്റ്ഫോമിൽ 25 കാരിയായ ആസാം സ്വദേശിനി ജസ്നബീഗത്തിന് സുഖപ്രസവമെടുത്ത റെയിൽ ക്ലീനിംഗ് തൊഴിലാളി വടക്കാഞ്ചേരി സ്വാദേശിനി സുഹറാബിയെ ഡോ.പൽപു ഫൗണ്ടേഷൻ മേനേജിങ്ങ് ട്രസ്റ്റീ റിഷി പൽപു ആദരിച്ചു. തൃശൂർ റെയിൽ സ്റ്റേഷനിൽ രണ്ടാം തവണയാണ് സുഹറാബിയുടെ പ്രവമെടുക്കൽ 2017 ൽ കംപാർട്ട്മെന്റിൽ വെച്ചും കഴിഞ്ഞ ദിവസം പ്ലാറ്റ്ഫോമിൽ വെച്ചും .

പ്രതിസന്ധി ഘട്ടത്തിൽ സധൈര്യം മുന്നോട്ട് വന്ന അമ്മ മനസിന് ഡോ: പൽപു ഫൗണ്ടേഷൻ ചെയർമാൻ  റിഷി പൽപു സ്നേഹാദരമായി പൊന്നാട അണിയിക്കുകയും , ഉപഹാരം നൽകുകയും ചെയ്തു . വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ജി ജയദീപ്, ജയൻ മംഗലം , നന്തിലത്ത് ഗോപാലകൃഷ്ണൻ, പി.എസ് രാധാകൃഷ്ണൻ, സി.വി ജോസ് , കെ.കൃഷ്ണകുമാർ , റോയ് ചിറ്റിലപ്പിള്ളി. അനൂപ് പണിക്കശ്ശേരി, ടി.ആർ ഉദയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

vadakkencherry thrissur