/kalakaumudi/media/media_files/2025/03/07/Dtw5NXHlyJ0IZvqD5DOG.jpeg)
തൃക്കാക്കര: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗവും അക്രമവാസനയും വർധിച്ചുവരുന്ന സാഹചര്യത്തിൽ തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് ലഹരിക്കെതിരെ "സ്നേഹത്തോൺ " കൂട്ടയോട്ടം സംഘടിപ്പിച്ചു.ഹൈക്കോടതി വഞ്ചി സ്ക്വയർ, കലൂർ സ്റ്റേഡിയം, കുസാറ്റ് മെട്രോ സ്റ്റേഷൻ, ഐ എം ജി ജംഗ്ഷൻ കാക്കനാട് എന്നീ നാലുസ്ഥലങ്ങളിൽ നിന്നും നാലു ഗ്രൂപ്പുകളിലായി തിരിഞ്ഞു നടത്തിയ മൂന്നു കിലോമീറ്റര് കൂട്ടയോട്ടത്തിൽ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണകുറുപ്പ് , ജുവനൈൽ ജസ്റ്റിസ് ബോർഡ് , പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് പദ്‌മകുമാർ , ആലുവ എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഹരീഷ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ജയചന്ദ്രൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ പ്രൊ. എം ജുനൈദ് ബുഷിറി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി.
കോളേജ് പ്രിൻസിപ്പൽ പ്രൊ. എം.ജി മിനി, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള,വാർഡ് കൗൺസിലർ ഇ പി കാദര്കുഞ്ഞു, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.