കുറഞ്ഞ നിരക്കിൽ ദാഹ ജലം പദ്ധതി, ഒരു ലിറ്റർ വെള്ളത്തിന് ഒരു രൂപ മാത്രം

പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആദ്യ കിയോസ്ക്ക് തിങ്കളാഴ്ച മുതൽ മൂർക്കനിക്കര ഗവ. യു പി സ്കൂൾ ഗ്രൗണ്ടിന് സമീപം പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ കിയോസ്ക്ക് നടത്തറ ഗ്രാമപഞ്ചായത്തിലെ തന്നെ പൂച്ചട്ടിയിൽ ഉടൻ സ്ഥാപിക്കും.

author-image
Rajesh T L
New Update
kiyosk

തൃശൂര്‍: ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന കിയോസ്ക്ക് പ്രവർത്തനം തുടങ്ങി. 9,55,000 രൂപ ചെലവാക്കിയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും നടത്തറ ഗ്രാമ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആദ്യ കിയോസ്ക്ക് തിങ്കളാഴ്ച മുതൽ മൂർക്കനിക്കര ഗവ. യു പി സ്കൂൾ ഗ്രൗണ്ടിന് സമീപം പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ കിയോസ്ക്ക് നടത്തറ ഗ്രാമപഞ്ചായത്തിലെ തന്നെ പൂച്ചട്ടിയിൽ ഉടൻ സ്ഥാപിക്കും. 30 ഡിഗ്രിക്കുമേൽ പകൽ താപനില ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് പ്രദേശത്ത് എത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ ദാഹജലം കൊടുക്കുന്ന ഈ വാട്ടർ കിയോസ്കുകൾ ഉപകാരപ്രദമാകും.

ആദ്യ കിയോസ്ക്കിന്‍റെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  കെ ആർ രവി നിർവ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. പി ആർ രജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ അമൽ റാം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ മോഹനൻ, വ്യാപാരി വ്യവസായി പ്രതിനിധി ജോസ് തുടങ്ങിയവർ സംസാരിച്ചു.

kerala water Malayalam News new project