കൊല്ലത്ത്‌ 18 ടണ്‍ ഗ്യാസ് കയറ്റിയ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറി കുഴിയിലേക്ക് ചെരിഞ്ഞു; വന്‍ അപകടം ഒഴിഞ്ഞത് തലനാരിഴക്ക്‌

കൊല്ലം ചാത്തന്നൂര്‍ ദേശീയ പാതയില്‍  തിരുമുക്ക് ജങ്ഷനില്‍ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറി കുഴിയിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെ ചെരിഞ്ഞ് അപകടം.

author-image
Akshaya N K
New Update
acccc

കൊല്ലം: കൊല്ലം ചാത്തന്നൂര്‍ ദേശീയ പാതയില്‍  തിരുമുക്ക് ജങ്ഷനില്‍ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറി കുഴിയിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെ ചെരിഞ്ഞ് അപകടം.

മംഗലാപുരത്ത് നിന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് എല്‍പിജിയുമായി പോകവേ എതിരേ വന്ന ലോറിക്ക് സൈഡ് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ദേശീയ പാതയോരത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലേക്ക് ചെരിയുകയായിരുന്നു.

18 ടണ്‍ ഗ്യാസ് ആണ് വാഹനത്തിലുണ്ടായിരുന്നത്.വാഹനത്തിന്റെ ഡ്രൈവറായ രാജസ്ഥാന്‍ സ്വദേശിവിക്രംസിങ്ങിന് നിസ്സാരപരിക്കേറ്റു.ചാത്തന്നൂര്‍ പോലീസും പരവൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും, പുലര്‍ച്ചെ 4.10 ഓടെ  ടാങ്കര്‍ ലോറി ഉയര്‍ത്തി  പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് മാറ്റി.


kollam accident accident news lpg tanker