/kalakaumudi/media/media_files/2025/03/29/xtA24VTS6OCUsGviXuqP.jpg)
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കെ - ചൂരല്‍മല ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയില്‍ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
രാജ്യത്തെ തന്നെ കണ്ണീരില്‍ മുക്കിയ ദുരന്തമാണ് ഉണ്ടായത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ല. വായ്പ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതിനി സംസ്ഥാനം തിരിച്ചടക്കേണ്ടതുമാണ്. കേരളത്തിന്റെ ഒരുമയും ഐക്യവും ആണ് അസാധ്യമായ ഈ ദൗത്യത്തിന്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇച്ഛാശക്തിയുണ്ടാവുകയെന്നതാണ് പ്രധാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുനരധിവാസത്തോട് സഹകരിച്ചു. നാടിന്റെ അപൂര്‍വതയാണത്. ജനം ഒപ്പം നിന്നാല്‍ ഒന്നും അസാധ്യമല്ല. പുനരധിവാസ പദ്ധതിയില്‍ ഒരു ക്ലസ്റ്ററില്‍ 20 വീടുകളുണ്ടാകും. 64 ഹെക്ടറില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കും. ദുരന്ത ബാധിതരുടെ ജീവിത സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രയത്‌നിക്കും.
വാഗ്ദാനം എന്തു വിലകൊടുത്തും നിറവേറ്റുന്നതാണ് നമ്മുടെ രീതിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ 20 കോടി സഹായം നല്‍കി. 100 വീട് നല്‍കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനം. 20 വീട് നല്‍കാമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 100 വീട് ആയി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.