സിപിഎം നേതാവ് എസ് രാജേന്ദ്രന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴയില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. ആദര്‍ശ് സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

author-image
Rajesh T L
New Update
accident death

Adarsh

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകനും തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ ആര്‍ എല്‍ ആദര്‍ശ് (36) വാഹനാപകടത്തില്‍ മരിച്ചു. ദേശാഭിമാനി ഓണ്‍ലൈന്‍ മുന്‍ അസിസ്റ്റന്റ് മാനേജരാണ്. 

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴയില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. ആദര്‍ശ് സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദര്‍ശ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. 

അമ്മ: ലീനാ കുമാരി. ഭാര്യ: മേഘ. മകന്‍: ആര്യന്‍.

 

 

death accident lulu lulumall