/kalakaumudi/media/media_files/WqFkVufVTqp2Nr2p7QPy.jpg)
എം. ലിജുവിനെ കെപിസിസി ജനറൽ സെക്രട്ടറിയായി എഐസിസി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്. ആലപ്പുഴ ഡിസിസി അധ്യക്ഷനായി ലിജു പ്രവർത്തിച്ചിരുന്നു. ഇതോടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് ലിജുവിനെ ഒഴിവാക്കി.
ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ടി.യു.രാധാകൃഷ്ണൻ തുടരുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി അറിയിച്ചു. ലിജുവിന് കെപിസിസിയുടെ സംഘടന ചുമതല നൽകിയതായും അദേഹം വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
