രാഹുല്‍ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത്: എം.സ്വരാജ്

പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തഫലമായി നാട്ടില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും

author-image
Biju
New Update
swarajds

നിലമ്പൂര്‍: നിലമ്പൂരിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു എം. സ്വരാജിന്റെ വാക്കുകള്‍. ഞങ്ങളെ എതിര്‍ക്കുന്നവര്‍ പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും വിവാദം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ പിടികൊടുത്തില്ല. വികസനകാര്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങള്‍ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സംശയമുണ്ടെന്നും സ്വരാജ് പറഞ്ഞു.

പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തഫലമായി നാട്ടില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഞങ്ങള്‍ ഉയര്‍ത്തിപിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

അന്‍വര്‍ പിടിച്ച വോട്ടുകളെ സംബന്ധിച്ച വിശദാംശങ്ങെപ്പറ്റി പിന്നീട് ചര്‍ച്ച ചെയ്യാം. നാട്ടില്‍ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത്. എല്ലായിടത്തും പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എം.വി. ഗോവിന്ദന്റെ പരാമര്‍ശം ഇനി പ്രസക്തമല്ല. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്നും സ്വരാജ് പറഞ്ഞു.

m swaraj