കോഴിക്കോട് : എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം.ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ മറ്റ് ശരീരാവയവങ്ങളുടെ പ്രവർത്തനവും തകരാറിലായതായി ഡോക്ടർമാർ അറിയിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.വിദഗ്ധസംഘം അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.ഹൃദയസ്തംഭനമുണ്ടായതായി ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നു.ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു. നിലവിൽ അദ്ദേഹം തീവ്രമായ മെഡിക്കൽ സപ്പോർട്ടിലാണ്.കുറച്ചു കാലമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു.കഴിഞ്ഞ നാല് ദിവസമായി ചികിത്സയിൽ ഒരു പുരോഗതിയും ഉണ്ടായില്ല,ഇന്നലെ രാത്രിയോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.